പ്രമുഖ ഛായാഗ്രാഹകന്‍ ബി കണ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ഛായാഗ്രാഹകന്‍ ബി കണ്ണന്‍ (69) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

വടപളനിയിലെ ആശുപത്രിയില്‍ വച്ച് ഹൃദ്രോഗ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ശരീരത്തിന്റെ പ്രതികരണം തൃപ്തികരമായിരുന്നില്ല.

അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചു. പ്രസിദ്ധ തമിഴ് സംവിധായകന്‍ ഭാരതി രാജയുടെ 40 സിനിമകളില്‍ ഛായാഗ്രാഹകന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇനിയവള്‍ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ ചെയ്തിരിക്കുന്നത്. സംവിധായകനായി ഭീം സിംഗ് ആണ് അച്ഛന്‍. സഹോദരന്‍ ബി ലെനിന്‍ സഹോദരനും.

2015 മുതല്‍ ചെന്നൈ ബോഫ്റ്റ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഛായാഗ്രഹണ വിഭാഗം തലവന്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.

Exit mobile version