പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മേഘ്‌ന, ചുറ്റും കൂടി നിന്നവരെയെല്ലാം തളര്‍ത്തിയ നിമിഷങ്ങള്‍, വീഡിയോ

മൃതദേഹത്തെ കെട്ടിപ്പിടിച്ച് നിര്‍ത്താതെ നിലവിളിച്ച് കരഞ്ഞു, അവസാനമായി കവിളില്‍ ചുംബനം നല്‍കി, ഒടുവില്‍ പ്രിയപ്പെട്ടവനെ മേഘ്‌ന യാത്രക്കാക്കി. ചുറ്റും കൂടി നിന്നവരെയെല്ലാം തളര്‍ത്തിയ നിമിഷങ്ങളായിരുന്നു അത്. മേഘ്‌ന കരഞ്ഞപ്പോള്‍ ഒപ്പം നിന്നവരും വിങ്ങിപ്പൊട്ടി.

നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ കന്നട സിനിമാലോകം വിട നല്‍കി. നാലുമാസം ഗര്‍ഭിണിയാണ് മേഘ്‌ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് സര്‍ജയുടെ മരണം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലേക്ക് വരാനിരുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികില്‍ തകര്‍ന്നിരിക്കുന്ന മേഘ്നയുടെ ചിത്രം ആരാധകരുടെ മനസിലും വിങ്ങലാവുകയാണ്.

ചിരഞ്ജീവി സര്ജയുടെ നിര്യാണത്തില്‍ മലയാള സിനിമാ താരങ്ങളും അനുശോചനം അറിയിച്ചു. അപ്രതീക്ഷിതമായ ഈ മരണവാര്ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്‌നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. മേഘ്‌നയ്ക്ക് ഉണ്ടായ നഷ്ടത്തില്‍ വാക്കുകള് ഇല്ലെന്നായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത്. പ്രാര്‍ഥനയില്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു. ചിരഞ്ജീവി സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. 2018ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. ഏറെ നാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Exit mobile version