‘ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ, ഇത് കേരളമാണ്’ മുന്നറിയിപ്പുമായി നീരജ് മാധവ്

പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് വായ തകര്‍ന്ന് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നീരജ് മാധവന്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. സംഭവത്തില്‍ സോഷ്യല്‍മീഡിയയിലും ശക്തമായ പ്രതിഷേധവും ഉയരുകയാണ്. ‘ആനപ്രശ്നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല പക്ഷെ അതിനെ പുറത്ത് നിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കി നിക്കില്ല’ നീരജ് കുറിച്ചു.

സംഭവമറിഞ്ഞപ്പോള്‍ മുതല്‍ നീരജ് ഗൗരവത്തോടെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കുറ്റകൃത്യം നടത്തിയവരെ ഏതു വിദേനയും പിടികൂടണമെന്ന് നീരജ് പ്രതികരിച്ചു. സംഭവത്തിന്റെ തീവ്രത മനസിലാക്കാത്ത ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടെന്നും മനുഷ്യ ജീവനെപ്പോലെ തന്നെ വിലപ്പെട്ടതാണ് വന്യ മൃഗങ്ങള്‍ എന്നും നീരജ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ . ഇത് കേരളമാണ് . സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല പക്ഷെ അതിനെ വെളിയിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കി നിക്കില്ല.

Exit mobile version