കൊവിഡ് ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവെന്ന് പൃഥ്വിരാജ്; ടെസ്റ്റ് റിസള്‍ട്ട് പങ്കുവെച്ച് താരം

കൊച്ചി: കൊവിഡ് ടെസ്റ്റ് നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വമേധയാ താന്‍ കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നെന്നും ഫലം നെഗറ്റീവാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെയാണ് പൃഥ്വിരാജിന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നത്.

സ്വന്തം വീട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് ക്വാറന്റൈന്‍ പിരീഡ് പൂര്‍ത്തിയാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും സുരക്ഷിതത്വത്തോടെ ഇരിക്കണമെന്നും ശ്രദ്ധിക്കണമെന്നും പൃഥ്വിരാജ് കുറിച്ചു. ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മെയ് 29 നായിരുന്നു പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങിയത്.

ഇനി അടുത്ത ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ ആയിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ആറാം തീയതിയോടെ മാത്രമേ പൃഥ്വിരാജ് കുടുംബ വീട്ടിലേക്ക് മടങ്ങുകയുള്ളൂ. ജോര്‍ദ്ദാനിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ പൃഥ്വിരാജ് തന്റെ ക്വാറന്റൈന്‍ കാലത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

Exit mobile version