‘എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര’ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ

‘എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര’ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമണ്. താരത്തിന്റെ പുതിയ മേയ്‌ക്കോവര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ വൈറലാണ്.

സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നു ‘പരിണാമം…എന്റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷം പിന്നിടുന്നു.. വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതല്‍ പഠിക്കേണ്ടതും എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും എന്റെ കടമയാണ്. എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..’.ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ കുറിച്ചു..

ലോക്ക്ഡൗണിനെ തുടര്‍ന്ന് പത്തനാപുരത്തെ വീട്ടില്‍ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കുകയാണ് അനുശ്രീ. ഇടയ്ക്കിടെ പുത്തന്‍ ഫോട്ടോഷൂട്ടകളും താരം പങ്കുവയ്ക്കാറുമുണ്ട്. വിമര്‍ശിച്ചും പിന്തുണച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version