പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ലാല്‍ബാഗി’ന്റെ ട്രെയിലര്‍

മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലാല്‍ബാഗി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ത്രില്ലര്‍ സ്വഭാവമുള്ള ഒരു ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്സായാണ് മംമ്ത എത്തുന്നത്.

പ്രശാന്ത് മുരളി പത്മനാഭനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, സംവിധായകന്‍ വികെ പ്രകാശ്, നേഹ സക്സേന, തെലുങ്ക് നടി നന്ദിനി റായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version