മലയാളികളുടെ ഇഷ്ടതാരം ടൊവീനോ ഇനി ഉര്‍വ്വശിക്കൊപ്പം; ‘എന്റെ ഉമ്മാന്റെ പേര്’ വരുന്നു

ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കൊപ്പമാണ് ടൊവീനോ എത്തുന്നത്

മലയാളത്തിലെ യുവനിര നടന്മാരില്‍ ഏറെ ശ്രദ്ധേയനായ ടൊവീനോയുടെ പുതിയ പ്രോജക്ട് അനൗണ്‍സ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൊവീനോ പുറത്തുവിട്ടിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കൊപ്പമാണ് ടൊവീനോ എത്തുന്നത്. എന്റെ ഉമ്മാന്റെ പേര് എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ജോസ് സെബാസ്റ്റിയന്‍ ആണ് സംവിധാനം.

മറഡോണയ്ക്കും തീവണ്ടിക്കും ശേഷം ടൊവീനോയുടേതായി തീയ്യേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത് മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, ധനുഷിനൊപ്പമെത്തുന്ന മാരി 2, സലിം അഹമ്മദിന്റെ ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു എന്നിവയാണ്.

Exit mobile version