മിനി സ്‌ക്രീനിലെ കാവ്യാമാധവന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ നായരുടെ പുതിയ ടിക് ടോക്ക് വീഡിയോ

നടിയും അവതാരകയുമായ വീണ നായരുടെ പുതിയ ടിക് ടോക്ക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ അനന്തഭദ്രത്തില്‍ കാവ്യാമാധവന്‍ പറയുന്ന ഡയലോഗ് ആണ് വീണ ടിക് ടോക്കില്‍ അവതരിപ്പിച്ചത്.

ചിത്രത്തിലെ ഭദ്രയെന്ന കഥാപാത്രത്തെ പോലെ കണ്ണെഴുതി വലിയ പൊട്ടുതൊട്ട് സുന്ദരിയായെത്തിയ വീണയെ കണ്ടാല്‍ ശരിക്കും കാവ്യാമാധവനെ പോലെ ഉണ്ടെന്നും മിനി സ്‌ക്രീനിലെ കാവ്യാമാധവനാണ് വീണയെന്നും പാവങ്ങളുടെ കാവ്യയാണെന്നുമെല്ലാമാണ് ആരാധകര്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

ശ്രീജചേച്ചിയുടെ ശബ്ദം കാവ്യയ്ക്കാണ് ഏറ്റവും നന്നായി യോജിക്കുക എന്ന ക്യാപ്ഷനോടെയാണ് വീണ ഈ വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. നിങ്ങളുടെ കണ്ണുകള്‍ എന്നുപറഞ്ഞ് ഉമ്മയുടെ സ്മൈലിയാണ് നടി മുക്ത ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

Exit mobile version