ബേസില്‍ ജോസഫിന്റെ ‘കുഞ്ഞിരാമായണം’ കിടിലനൊരു ഹൊറര്‍ ത്രില്ലര്‍ ആയിരുന്നെങ്കിലോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ട്രെയിലര്‍

ബേസില്‍ ജോസഫ് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കുഞ്ഞിരാമായണം’. മുഴുനീള കോമഡി ചിത്രമായ കുഞ്ഞിരാമായണം ഭേദപ്പെട്ട പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ബിജു മേനോന്‍, അജു വര്‍ഗീസ്, ശ്രിദ്ധ, ആര്യ, റിമി ടോമി, ഇന്ദ്രന്‍സ്, സീമ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015 ലാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കുഞ്ഞിരാമായണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

കുഞ്ഞിരാമായണത്തിന്റെ പുതിയ ട്രെയിലറാണ് ഇതിന് കാരണം. വീഡിയോ എഡിറ്ററായ അരുണ്‍ പിജിയാണ് ഈ പുതിയ ട്രെയിലറിന് പിന്നില്‍. കുഞ്ഞിരാമായണം ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരുന്നെങ്കിലൊ? അതിന്റെ ട്രെയിലര്‍ എങ്ങനെ ആയിരിക്കും. കണ്ടു നോക്കൂ എന്ന അടിക്കുറിപ്പോടെ അരുണ്‍ ഈ പുതിയ ട്രെയിലര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ പുതിയ ട്രെയിലറിന് കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപും സംവിധായകന്‍ ബേസില്‍ ജോസഫും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version