‘ചിത്രരചനാ മേഖലയില്‍ ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ലോകം നിങ്ങളെ അറിഞ്ഞേനെ’; കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി

തൃശ്ശൂര്‍: മിമിക്രിയിലൂടെ സിനിമയില്‍ എത്തി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് മിമിക്രി കലാകാരന്മാര്‍ക്കിടയിലെ ഒരേ ഒരു രാജാവായ കോട്ടയം നസീര്‍. മിമിക്രിയും അഭിനയവും മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോട്ടയം നസീര്‍. ഇപ്പോഴിതാ അദ്ദേഹം വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ഈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

കോട്ടയം നസീര്‍ മിമിക്രി കലാകാരന്മാര്‍ക്കിടയിലെ ഒരേ ഒരു രാജാവ് അതുല്യനായ ഒരു ചിത്രകാരന്‍ കൂടെയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ എക്‌സിബിഷന്‍ കണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ്, ‘മിമിക്രി എന്ന കലയിലൂടെ മലയാളികള്‍ മുഴുവന്‍ നിങ്ങളെ അംഗീകരിച്ചു. ചിത്രരചനാ മേഖലയില്‍ ആണ് ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.

നസീര്‍ക്കയുടെ ചിരിയും വരയും സൂപ്പറാ, മിമിക്രിയേക്കാള്‍ ഏറെ സുന്ദരം, കേരളാ പിക്കാസോ തുടങ്ങി നിരവധി കമന്റുകളാണ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Exit mobile version