കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തമിഴകത്തിന്റെ സ്വന്തം തല എന്നറിയപ്പെടുന്ന അജിത്ത്. 1.25 ലക്ഷം രൂപയാണ് അദ്ദേഹം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രിയയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും 50 ലക്ഷമാണ് നല്‍കിയത്.
ഇതിനു പുറമെ, സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും സംഭാവനയായി നല്‍കി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വാലിമൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അജിത്ത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കയാണ്.
കൊറോണ അതിരൂക്ഷമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമാ-സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും ആഹ്വാനം ചെയ്യുന്നുണ്ട്.
