ടൊവീനോയെ ചലഞ്ച് ചെയ്ത് കുഞ്ഞുമിടുക്കി; സോഷ്യൽമീഡിയയുടെ കൈയ്യടി നേടി ബേബി ദേവനന്ദ

സോഷ്യൽമീഡിയയിൽ മാതൃക ചലഞ്ചുമായി ആരാധക ശ്രദ്ധ നേടി ബേബി ദേവനന്ദ. രാജ്യം ലോക്ക് ഡൗണിലായതിനാൽ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരങ്ങൾജനങൾക്കു വേണ്ട നിർദേശങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകർക്കായി അത്തരത്തിലൊരു മാതൃക പ്രവൃത്തിയാണ് ദേവനന്ദ മുന്നോട്ട് വയ്ക്കുന്നത്. മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ടൊവീനോ തോമസിനെയും റോഷൻ മാത്യുവിനെയും വിജയ് യേശുദാസിനെയും താരം ചലഞ്ച് സ്വീകരിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിലാണ്. ചൂടുകാലമായതിനാൽ പക്ഷികൾക്ക് ദാഹജലം ലഭിക്കാനായി എല്ലാവരും വീടിനടുത്ത് പാത്രത്തിൽ വെളളം കരുതണമെന്ന് പറയുകയാണ് ഈ കൊച്ചു മിടുക്കി.

സോഷ്യൽമീഡിയയിൽ നിരവധിപേരാണ് താരത്തിന് പിന്തുണ അർപ്പിക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രത്തിലൂടെ താരം ആരാധക ശ്രദ്ധ നേടിയിരുന്നു. ടൊവീനോ നായകനാകുന്ന മിന്നൽ മുരളി, റോഷൻ മാത്യു നായകനാകുന്ന പുതിയ ചിത്രം,വിജയ് യേശുദാസ് കേന്ദ്രകഥാപാത്രമാകുന്ന സാൽമൺ, ജൂഡ് ആന്റണിയുടെ 2403 തുടങ്ങിയവയാണ് ദേവനന്ദയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Exit mobile version