കെഎസ് ചിത്രയുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ചിത്രയുടെ ഭക്തിയോടെയുള്ള ആലാപനത്തിനു ലഭിക്കുന്നത്. തികഞ്ഞ ഒരു അയ്യപ്പ ഭക്ത കൂടിയാണ് ചിത്ര.

കെഎസ് ചിത്രയുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ചിത്രയുടെ ഭക്തിയോടെയുള്ള ആലാപനത്തിനു ലഭിക്കുന്നത്. തികഞ്ഞ ഒരു അയ്യപ്പ ഭക്ത കൂടിയാണ് ചിത്ര.

പതിനെട്ടു തൃപ്പടികളെ കുറിച്ചുള്ള മനോഹരമായ ഗാനമാണ് ചിത്ര ആലപിച്ച ഒന്നാംതൃപ്പടി. എസ് രമേശന്‍ നായരുടെ വരികള്‍ക്കു രവീന്ദ്രന്‍ മാസ്റ്റര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനത്തില്‍ ശബരി മലയിലെ പതിനെട്ടു പടികളുടെയും പേരും അതിന്റ ഐതിഹ്യവുമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശബരിമലയില്‍ മുന്‍വര്‍ഷങ്ങളില്‍ ചിത്ര ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദൈവീകം എന്നാണു ചിത്രയുടെ ആലാപനത്തെ ആസ്വാദകര്‍ പുകഴ്ത്തുന്നത്. ചിത്രയുടെ നിരവധി ഭക്തി ഗാനങ്ങള്‍ മുന്‍പു വന്നിട്ടുണ്ടെങ്കിലും അയ്യപ്പനെ കുറിച്ചുള്ള ഭക്തിഗാനം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്.

Exit mobile version