മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്കും ഗോള്‍ഡന്‍ വിസ

Golden Visa | Bignewslive

മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെഎസ് ചിത്രയ്ക്കും ഗോള്‍ഡന്‍ വിസ. ഫേസ്ബുക്കിലൂടെയാണ് വിസ സ്വീകരിച്ച സന്തോഷം ഗായിക ചിത്ര പങ്കുവെച്ചത്. യു എ ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് താരം ചിത്രം പങ്കുവെച്ച് കുറിച്ചു.

ദുബായ് ഇമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരിയില്‍ നിന്നുമാണ് ചിത്ര ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. നിരവധി പേര്‍ ചിത്രയ്ക്ക് ആശംസകളുമായി എത്തി. നടി മീര ജാസ്മിനും അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍, ആശാ ശരത്, ആസിഫ് അലി തുടങ്ങിയവര്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

Exit mobile version