ഖല്‍ബിലേക്ക് അഭിനേതാക്കളെ തേടി ഷെയ്ന്‍ നിഗം; ആലപ്പുഴക്കാര്‍ക്ക് മുന്‍ഗണന

ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഖല്‍ബിലേക്ക് അണിയറപ്രവര്‍ത്തകര്‍ നായിക അടക്കമുള്ള അഭിനേതാക്കളെ തേടുന്നു. നടീനടന്‍മാരെ തേടിക്കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ വീഡിയോ ഷെയ്ന്‍ നിഗം തന്നെയാണ് പുറത്ത് വിട്ടത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുകയാണ്.

സിനിമയിലേക്ക് ആലപ്പുഴക്കാര്‍ക്കാണ് മുന്‍ഗണന.പൂര്‍ണ്ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന ഖല്‍ബ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ സിനിമയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്.

പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ് ഖല്‍ബ്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.

സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സിനിമക്ക് സംഗീതം ഒരുക്കുന്നത് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്.

Exit mobile version