ഇന്ത്യയില്‍ ആദ്യമായി വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യയുമായി ജയസൂര്യയുടെ ‘കത്തനാര്‍’; ബജറ്റ് 75 കോടി

ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കത്തനാര്‍’. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രം കൂടിയാണിത്. ഹോളിവുഡ് ചിത്രങ്ങളായ ലയണ്‍ കിങ്, ജംഗിള്‍ ബുക്ക് എന്നീ ചിത്രങ്ങളിലാണ് ഇതിനു മുമ്പ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ളത്. റോജിന്‍ തോമസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

സാങ്കേതികപരമായി രാജ്യാന്തര നിലവാരത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മികച്ചൊരു ഫാന്റസി-ത്രില്ലര്‍ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മലയാളികള്‍ ഇതുവരെ കണ്ട കടമറ്റത്ത് കത്തനാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.

75 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയയൂര്യയുടെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. നിവിന്‍ പോളി നായകനായി എത്തിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മറ്റൊരു വലിയ ചിത്രം കൂടിയാണിത്.

Exit mobile version