ആളൂരിന്റെ തിരക്കഥയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; അതിഥി താരമായെത്തുന്നത് ദിലീപ്!

ഐഡിയല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ 10 കോടി ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വ ബിഎ ആളൂരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അവാസ്തവം എന്നാണ് ചിത്രത്തിന്റെ പേര്.

സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി ദിലീപ് വിദേശത്താണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്ന് സലിം ഇന്ത്യ. ഐഡിയല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ 10 കോടി ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version