വെറുമൊരു മനുഷ്യനായ എന്നെ ഫേസ്ബുക്ക് യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു; ശ്രീനിവാസന്‍

വെറുമൊരു മനുഷ്യനായ തന്നെ ഫേസ്ബുക്ക് യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്ന് നടന്‍ ശ്രീനിവാസന്‍. ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ട് ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞുവെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു. ഇക്കാരണംകൊണ്ട് കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ശ്രീനിവാസന്‍ കുറിച്ചു.

ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേയെന്ന് താന്‍ സംശയിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. പുതുതായി തുടങ്ങിയ ശ്രീനിവാസന്‍ പാട്യം എന്ന പ്രൊഫെയ്‌ലിലാണ് ഇക്കാര്യം ശ്രീനിവാസന്‍ തമാശയായി പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

‘വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.
എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും’.

Exit mobile version