പാസ്തയുണ്ടാക്കി പാചകം പഠിച്ച് പാര്‍വ്വതിയും റിമയും; കുക്കിങ് ക്ലാസിലെ ഫോട്ടോ കണ്ട് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

തങ്ങളുടെ അഭിനയം കൊണ്ടും നിലപാടുകൊണ്ടും മറ്റ് അഭിനേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ് പാര്‍വ്വതിയും റിമ കല്ലിങ്കലും. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെയും ആഘോഷങ്ങളുടെയും മറ്റും ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പാചക വിശേഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമാണ് താരസുന്ദരിമാര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പാചകം പഠിക്കാനായി പോയ പാര്‍വ്വതിയും റിമയും ഇറ്റാലിയന്‍ സ്‌പെഷ്യല്‍ റിങ് ആകൃതിയിലുള്ള പാസ്തയാണ് തയാറാക്കിയത്. പാചകം ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായതോടെ സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് ഇവരുടെ കുക്കിങിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇഷ തല്‍വാര്‍, വിജയ് യേശുദാസ്, അമല പോള്‍, നേഹ സക്‌സേന തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം പരിഹാസ രൂപേണ പ്രതികരിച്ചവരുമുണ്ട്. ഇതെന്താ ചക്കക്കൂട്ടാനാണോ ഉണ്ടാക്കിയത് എന്നായിരുന്നു ചിലരുടെ കമന്റ്. എന്തായാലും ഇരുവരുടേയും പാസ്തക്ക് മികച്ച കയ്യടിയാണ് സോഷ്യല്‍മീഡിയയില്‍ നേടുന്നത്.

Exit mobile version