ദുല്‍ഖറിന്റെ “കണ്ണും കണ്ണും കൊള്ളയടിത്താല്‍”; മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടി പുതിയ ട്രെയിലര്‍

ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍-ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് അകം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടിയിരിക്കുകയാണ് ട്രെയിലര്‍. ദുല്‍ഖറിന്റെ കരിയറിലെ ഇരുപത്തി അഞ്ചാമത് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍ സംവിധാനം ചെയ്തിരിക്കുന്നത് ദേസിങ് പെരിയ സ്വാമിയാണ്.

ഋതു വര്‍മ്മയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ് കെഎം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തേണ്ടി ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു.

Exit mobile version