വെറും നിലത്ത് തുണി വിരിച്ച് ഉറങ്ങുന്ന ഡിക്യു..! ലാളിത്യത്തിന്റെ മറ്റൊരു മുഖമാണ് ഈ താരപുത്രന്; നഷ്ടപ്പെട്ട ആ ചിത്രം കിട്ടി… ആര്‍ ഉണ്ണി

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതിനൊരു കാരണമുണ്ട്.. അദ്ദേഹത്തിന്റെ ലാളിത്യം തന്നെയാണ് കാരണം. താരജാഡകളില്ലാത്ത ദുല്‍ക്കറിന്റെ പെരുമാറ്റം മലയാളികള്‍ക്ക് മാത്രമല്ല സൗത്ത് ഇന്ത്യയിലെല്ലാം പ്രസിദ്ധമാണ്. തന്റെ ആരാധകരോടുള്ള നടന്റെ സിംപിളായ സമീപനം മറ്റുള്ള നടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.

ആ ലാളിത്യത്തിന്റെ ഏറ്റവും വലിയ തെളിവ്.. ദുല്‍ഖറിന്റെ ഒരു അപൂര്‍വ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ഉണ്ണി തിക്കഥയെഴുതി, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ലി’യുടെ ലൊക്കേഷനില്‍ വച്ച് ഉണ്ണി പകര്‍ത്തിയതാണ് ഈ ചിത്രം. ഷൂട്ടിന്റെ ഇടവേളയില്‍ നിലത്ത് വിരിച്ച തുണിയില്‍ കിടന്നുറങ്ങുന്ന ഡിക്യുവാണ് ചിത്രത്തില്‍.

‘ചാര്‍ളിയുടെ ഷൂട്ടിങ് സമയത്ത് എന്റെ കൈയില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് പതിഞ്ഞത്. എനിക്കു പ്രിയപ്പെട്ടത് എന്നു തോന്നിയ ആ ചിത്രങ്ങള്‍ ഇടയ്ക്ക് എപ്പോഴോ നഷ്ടപ്പെട്ടു. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആ ചിത്രങ്ങളെ ഓര്‍ത്തു സങ്കടപ്പെട്ടില്ല. ചാര്‍ലി ഇറങ്ങി മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ കഥാപാത്രത്തെ പോലെ യാദൃശ്ചികമായി, നഷ്ടപ്പെട്ടെന്നു ഞാന്‍ കരുതിയ ആ ഫോട്ടോകള്‍ തിരികെ എത്തി. അതിലൊന്ന് ഇതാണ്, ഷൂട്ടിങ്ങിനിടയില്‍, ആളുകളില്‍ നിന്ന് ഒഴിഞ്ഞ്, വെറും നിലത്തു ഒരു തുണി മാത്രം വിരിച്ചു കിടന്ന് ഉറങ്ങുന്ന ദുല്‍ഖര്‍. സൂക്ഷിച്ചു നോക്കിയാല്‍ കാറ്റിനെ പോലെ സഞ്ചരിക്കുന്ന, ഏതു മഴയിലും ഏതു വേനലിലും പരാതികള്‍ ഇല്ലാതെ, ഒരു സൂഫിയുടെ സ്വാസ്ഥ്യം നിറഞ്ഞ മനസുള്ള ചാര്‍ലിയെയും കാണാം”. ചിത്രത്തിനൊപ്പം ഉണ്ണി പറഞ്ഞതാണ് ഈ വാക്കുകള്‍

Exit mobile version