സക്കറിയയുടെ ‘ഹലാല്‍ ലൗ സ്റ്റോറി’; റിലീസ് തിയതി പ്രഖ്യാപിച്ചു

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ സകരിയയുടെ രണ്ടാമത്തെ ചിത്രം ഹലാല്‍ ലൗ സ്റ്റോറിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. വിഷു റിലീസായിട്ടാകും ചിത്രം തീയറ്ററുകളില്‍ എത്തുക. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയത് മുഹ്‌സിന്‍ പരാരിയും സക്കരിയ മുഹമ്മദും ചേര്‍ന്നാണ്. ആഷിഫ് കക്കോടിയാണ് കോ റൈറ്റര്‍. അജയ് മേനോന്‍ ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ് ഹലാല്‍ ലൗ സ്റ്റോറി. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ഹര്‍ഷാദ് അലി, ജസ്‌ന അഷീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സക്കരിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര് കോ പ്രൊഡ്യൂസറിന്റെ വേഷത്തിലും സാന്നിധ്യമറിയിക്കുന്നുണ്ട്. പപ്പായ ഫിലിംസ്, ഒ.പി.എം, അവര്‍ഹുഡ് എന്നിരുടെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Exit mobile version