എനിക്ക് യേശുക്രിസ്തുവായി അഭിനയിച്ചാല്‍ മതി..; തികച്ചും വ്യത്യസ്തമായ വേഷത്തില്‍ ജയസൂര്യ

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്നും തികച്ചും വ്യത്യസ്തനാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയസൂര്യ. കഥാപാത്രങ്ങളുടെ വ്യത്യസ്തതക്ക് പുറമെ അഭിനയസാധ്യത പ്രകടമാക്കുന്ന വേഷങ്ങളായിരുന്നു ജയസൂര്യയുടെ തെരഞ്ഞെടുപ്പുകളെല്ലാം. മികവുറ്റ വേഷങ്ങള്‍ ചെയ്യുന്ന താരത്തിന്റെ ഏറ്റവും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ജയസൂര്യയുടെ മുഖത്തോടെ പുറത്തിറങ്ങിയ യേശുക്രിസ്തുവിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്‍രെ ആരാധകന്‍ വിഷ്ണു സമ്മാനിച്ച ചിത്രം ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച ജയസൂര്യ വിഷ്ണുവിന് നന്ദി പറയുകയും ചെയ്തു.

പ്രേതം 2 എന്ന ചിത്രത്തിന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് യേശുക്രിസ്തുവായി താരത്തെ വരക്കാന്‍ പ്രചോദനമായതെന്ന് കലാകാരനായ വിഷ്ണു പറയുന്നു. ആ വേഷം ജയസൂര്യയ്ക്ക് യോജിച്ചതായിരിക്കുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

ജോസഫ് അന്നംകുട്ടി ജോസിന് ഒപ്പമുള്ള അഭിമുഖത്തിലാണ് പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ പോലെ യേശു ക്രിസ്തുവിന്റെ വേഷത്തില്‍ അഭിനയിക്കണമെന്ന് ജയസൂര്യ പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലൊരു വേഷം അടുത്തകാലത്തായൊന്നും താരം ചെയ്യുന്നില്ലെങ്കിലും ഭാവിയിലെ സാധ്യത തള്ളിക്കളയുന്നില്ല.

Exit mobile version