‘കുട്ടികൃഷ്‌ണേട്ടന് മന്ത്രിയാകണം എന്നൊരു മോഹം വന്നാല്‍ നമ്മള്‍ സഹിച്ചേ പറ്റൂ, കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അങ്ങനെ പരിഹരിക്കപ്പെട്ടു; പരിഹാസവുമായി’ ജോയ് മാത്യു

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ മന്ത്രിമാറ്റത്ത പരിഹസിച്ച് ചലച്ചിത്ര താരം ജോയ് മത്യു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു പരിഹാസവുമായി രംഗത്തു വന്നത്.

‘കൂട്ടത്തില്‍ കൊള്ളാവുന്ന ഒരു മന്ത്രിയായിരുന്നു മാത്യു ടി തോമസ് പക്ഷെ കുട്ടികൃഷ്ണേട്ടന് മന്ത്രിയാകണം എന്നൊരു മോഹം വന്നാല്‍ ജനങ്ങള്‍ സഹിച്ചേ പറ്റൂ ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അങ്ങിനെ പരിഹരിക്കപ്പെട്ടു , നമ്മള്‍ നികുതിദായകര്‍ക്ക് സന്തോഷിക്കാമെന്ന്’ അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കൂട്ടത്തില്‍ കൊള്ളാവുന്ന
ഒരു മന്ത്രിയായിരുന്നു
മാത്യു ടി തോമസ്
പക്ഷെ കുട്ടികൃഷ്ണേട്ടന്
മന്ത്രിയാകണം
എന്നൊരു മോഹം
വന്നാല്‍ ജനങ്ങള്‍
സഹിച്ചേ പറ്റൂ
കാരണം, യുവരക്തം(!) സിരകളിലോടുന്ന
ഈ പാര്‍ട്ടി നേതാക്കള്‍ക്കൊരുരുത്തര്‍ക്കും അവരുടെ
സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍
നമ്മള്‍ സഹായിച്ചേ പറ്റൂ.
ഇപ്പോള്‍ കേരളം നേരിടുന്ന
ഏറ്റവും വലിയ പ്രശ്‌നം
അങ്ങിനെ പരിഹരിക്കപ്പെട്ടു
എന്നു നമ്മള്‍
നികുതിദായകര്‍ക്ക്
സന്തോഷിക്കാം’

Exit mobile version