ആഭരണത്തിളക്കമില്ല, ആഡംബരങ്ങളൊന്നുമില്ല; നടി പാര്‍വ്വതി വിവാഹിതയായി; വീഡിയോ കാണാം

മലയാള സിനിമ നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ആഡംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായി ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു കല്യാണം. കല്യാണത്തിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

സെറ്റുമുണ്ട് ഉടുത്ത് ആഭരണത്തിളക്കങ്ങളില്ലാതെയായിരുന്നു വധുവെത്തിയത്. മുടിയില്‍ പൂക്കളോ മറ്റ് അലങ്കാരങ്ങളോ ഉണ്ടായിരുന്നില്ല. വരന്‍ വിനീതും വളരെ സിമ്പിളായിട്ടായിരുന്നു വസ്ത്രധാരണം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഏഴ് സുന്ദരാത്രികളിലൂടെയാണ് പാര്‍വതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീപിന്റെ നായികയായി സിനിമയിലെത്തിയ പാര്‍വതി ഒടുവില്‍ അഭിനയിച്ചത് പട്ടാഭിരാമനിലാണ്. ലീലയിലെ ടൈറ്റില്‍ കഥാപാത്രമായും പാര്‍വതിയെത്തി. പുത്തന്‍പണം, കിണര്‍, മധുരരാജ എന്നിവയാണ് മറ്റ് സിനിമകള്‍.

Exit mobile version