നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും വിവാഹിതരായി; വീഡിയോ കാണാം

മലയാളികളുടെ പ്രിയനടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബിടെക് വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.

ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും പ്രണയ വിവാഹമല്ലെന്നും അറേഞ്ച് മാര്യേജ് ആണെന്നും വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

2013ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വിഷ്ണു അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായും വേഷമിട്ടു. പിന്നീട് 2015 അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകനായും തിളങ്ങി.

Exit mobile version