‘കുഞ്ചാക്കോ ബോബന്‍ ഇഫക്ട്; ചിത്രം പങ്കുവെച്ച് ആസിഫ് അലി

അഞ്ജലി മേനോന്‍- അന്‍വര്‍ റഷീദ് കൂട്ടുക്കെട്ട് ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ഉസ്താദ് ഹോട്ടല്‍’. ചിത്രത്തില്‍ അതിഥി താരമായി ആസിഫ് അലിയും എത്തിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ എത്തിയ ആസിഫ് അലിയോട് മാമുക്കോയയുടെ കഥാപാത്രം വന്ന് ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് ചോദിക്കുന്നതും ‘അല്ല, അമിതാഭ് ബച്ചന്‍’ ആണെന്ന് ആസിഫ് പറയുന്നത് തീയ്യേറ്ററുകളില്‍ ഏറെ ചിരിപടര്‍ത്തിയ രംഗങ്ങളായിരുന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘ഉസ്താദ് ഹോട്ടലിലെ’ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വീണ്ടും പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ‘ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഭൂതകാലത്തെ ഏറ്റവും സുന്ദരമായ നൊസ്റ്റാള്‍ജിയ’ എന്നാണ് ദുല്‍ഖര്‍ ഇതിന് നല്‍കിയ കമന്റ്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് ആസിഫ് അലിയുടെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version