പുതിയ പെര്‍ഫ്യൂം പരസ്യവുമായി പ്രിയ വാര്യര്‍; പരസ്യത്തിന് ട്രോളും ഡിസ്‌ലൈക്കും, വീഡിയോ

ഒറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ വ്യക്തിയാണ് പ്രിയ വാര്യര്‍. ഈ കണ്ണിറുക്കല്‍ ബോളിവുഡില്‍ വരെ താരത്തെ എത്തിച്ചു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരം അഭിനയിച്ച ഒരു പെര്‍ഫ്യൂമിന്റെ പരസ്യമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ട്രോളിന് പുറമെ പരസ്യത്തിന് ഡിസ്‌ലൈക്കുകളുടെ പൂരമാണ്. പ്രിയ വാര്യരുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്‌സ് ഇഫക്ടിനെ വരെ ട്രോളന്മാര്‍ ട്രോളിയിട്ടുണ്ട്.

Exit mobile version