ദിവ്യാ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് താരം

ദിവ്യാ ഉണ്ണി വീണ്ടും അമ്മയായി. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. പെണ്‍കുഞ്ഞാണ് താരത്തിന് പിറന്നത്. ജനുവരി പതിനാലിനാണ് കുഞ്ഞ് പിറന്നത്.

‘ഞാനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കി. ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേര്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം’ എന്നാണ് താരം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2018 ഫെബ്രുവരിയില്‍ ആയിരുന്നു ദിവ്യാ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം. എന്‍ജിനീയറായ അരുണ്‍ ആണ് ഭര്‍ത്താവ്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഇരുവരും താമസിക്കുന്നത്. 2017-ലാണ് താരം ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നാണ് ഇവരുടെ പേര്. രണ്ടുപേരും താരത്തിനൊപ്പമാണ് താമസം.

Exit mobile version