സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് സല്‍മാന്‍ ഖാന്‍, വൈറലായി വീഡിയോ

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച സല്‍മാന്‍ ഖാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് തിരക്കിട്ട് താരം പുറത്തു വരുന്നതിന് ഇടയിലായിരുന്നു ആരാധകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഇതാണ് സല്ലുവിനെ പ്രകോപിച്ചത്.

ഗോവ അന്താരാഷ്ട വിമാനത്താവളത്തില്‍ വെച്ചാണ് ഈ സംഭവം നടന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്ന താരത്തെയും തന്നെയും ഒരേ ഫ്രെയിമിലാക്കാന്‍ യുവാവ് ശ്രമിച്ചുക്കൊണ്ടിരിക്കവേയാണ് താരം ഫോണ്‍ തട്ടിപ്പറിച്ചെടുത്തത്.

ആരാധകന്‍ ‘ഫോണ്‍ തരൂ സല്ലുഭായ്’ എന്ന് പറഞ്ഞ് പുറകെ പോയെങ്കിലും താരം ഇതൊന്നും ഗൗനിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. അതേസമയം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ചെന്നും എന്നാല്‍ ഔദ്യോഗികമായി തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് വിമാനത്താവളം ഇന്‍സ്‌പെക്ടര്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version