ചിത്രം 99ലെ ‘കാതലെ കാതലെ’ തെലുങ്കിലും ഹിറ്റ് ; ‘ജാനു’വിലെ പുതിയ ഗാനം കാണാം

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96. ചിത്രം തമിഴില്‍ ഹിറ്റായതോടെ കന്നഡയില്‍ 99 എന്ന പേരില്‍ തന്നെ റീമേക്ക് ചെയ്‌തെങ്കിലും വലിയ വിജയം കണ്ടില്ല. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ആദ്യം ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.

റാമായി നടന്‍ ശര്‍വാനന്ദും, ജാനുവായി നടി സമന്തയുമാണ് തെലുങ്കില്‍ എത്തുന്നത്. ജാനുവെന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.

ചിത്രത്തലെ പുതി ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
96ല്‍ ഹിറ്റായ കാതലെ എന്ന ഗാനത്തിന്റെ ട്യൂണില്‍ ഊഹലേ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ത തന്നെയാണ്.

തമിഴ് പതിപ്പ് ഒരുക്കിയ പ്രേം കുമാര്‍ തന്നെയാണ് ജാനു എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് റീമേക്കും ഒരുക്കുന്നത്. ചിന്മയി ശ്രീപദയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ മണിയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

Exit mobile version