‘ജീവന്റെ ജീവനായ്’; വീണ്ടും സിതാര മാജിക്, പ്രേക്ഷക ശ്രദ്ധനേടി ‘സമീറി’ലെ ഗാനം

'100 കോടി ഖല്‍ബിലേക്ക്' എന്ന ആമുഖത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഗാനത്തില്‍ സിതാര പാടുന്നതിന്റെ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ‘സമീര്‍’ എന്ന ചിത്രത്തില്‍ സിതാര പാടിയ ‘ജീവന്റെ ജീവനായ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘100 കോടി ഖല്‍ബിലേക്ക്’ എന്ന ആമുഖത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഗാനത്തില്‍ സിതാര പാടുന്നതിന്റെ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ റഷീദ് പാറയ്ക്കല്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സുദീപ് പാലനാട് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് ‘സമീര്‍’. ‘ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്നങ്ങള്‍’ എന്ന പേരില്‍ സംവിധായകന്‍ തന്നെ എഴുതിയ നോവലാണ് ചിത്രത്തിന് ആധാരം. പുതുമുഖം ആനന്ദ് റോഷന്‍ ആണ് നായകന്‍. അനഘ സജീവ്, ചിഞ്ചു സണ്ണി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Exit mobile version