‘മഞ്ഞില്‍ എന്‍ ഇളം കൂട്ടില്‍’ അനൂപ് മേനോന്‍ ചിത്രം കിങ് ഫിഷിലെ പുതിയ ഗാനം പുറത്തിറങ്ങി

അനൂപ് മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ഞില്‍ എന്‍ ഇളം കൂട്ടില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്. ദീപക് വിജയന്റെതാണ് വരികള്‍.

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കിങ് ഫിഷിനുണ്ട്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ രഞ്ജിത്ത്, നിതിന്‍ രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ആര്യന്‍ മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, നെല്‍സണ്‍, നന്ദു, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അനൂപ് മേനോന്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത് മഹാദേവന്‍ തമ്പിയാണ്. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്തും നിര്‍വഹിച്ചിരിക്കുന്നു. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version