മസിലുപെരിപ്പിച്ച് ചാക്കോച്ചനും! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാള സിനിമയിലെ മസിലളിയനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മസിലുപെരിപ്പിച്ച് നില്‍ക്കുന്ന ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ ചിത്രങ്ങളാണ്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

തന്റെ പുതിയ ചിത്രത്തിനുവേണ്ടിയാണ് ചാക്കോച്ചന്‍ ഇത്തരത്തിലൊരു മേക്കോവര്‍ നടത്തിയിരിക്കുന്നത്. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം പുതിയ ചിത്രത്തിനായി വടംവലി മത്സരത്തില്‍ പങ്കെടുത്തതിന്റെയും അതില്‍നിന്ന് ലഭിച്ച മുറിവുകളുടെയും ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവെച്ചിട്ടുണ്ട്. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ചിത്രമാണിത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് താരത്തിന്റെ ഈ പുതിയ മേക്കോവറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ‘ഈ മസില്‍ ഒക്കെ ഒളിപ്പിച്ചുവച്ചേക്കുവായിരുന്നു അല്ലേ കൊച്ചു കള്ളാ’ എന്നാണ് നീരജ് മാധവ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ‘ഞാന്‍ എന്താണീ കാണുന്നത്? ശരിക്കും ആ ദേഹത്തില്‍ മസിലോ? മനുഷ്യാ, നിങ്ങള്‍ വര്‍ഷങ്ങളെ തിരികെ വിളിക്കുകയാണ്’ എന്നാണ് വിജയ് യേശുദാസ് കുറിച്ചത്.

Exit mobile version