കടല്‍ത്തീരത്ത് വ്യത്യസ്തമായ സ്‌റ്റൈലില്‍ സുരഭി ലക്ഷ്മി; ഫോട്ടോ ഷൂട്ട് വൈറലാകുന്നു

സിനിമാ നടിയും ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവുകൂടിയായ സുരഭി ലക്ഷ്മിയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. വ്യത്യസ്തമായ സ്‌റ്റൈലില്‍ കടല്‍ത്തീരത്താണ് ഇത്തവണ സുരഭിയുടെ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. ആര്‍ട്ടിക് വെഡ്ഡിങ് ടീം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ജുലാഹ സാരീസാണ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മീഡിയ വണ്‍ സംപ്രേഷണം ചെയ്യ്ത എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിച്ച്‌കൊണ്ടാണ് സുരഭി ശ്രദ്ധേയമാവുന്നത്. നാടക ജീവിതം മുതല്‍ സിനിമാ ജീവിതം വരെ ഒട്ടേറെ അവാര്‍ഡുകള്‍ നടിയെ തേടിയെത്തിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി നിരവധി ഷോകളിലും പങ്കെടുക്കാറുണ്ട്.

Exit mobile version