കോളേജ് പഠനകാലത്തെ അഭിനയമികവ് പൊടി തട്ടിയെടുക്കാൻ രമേശ് ചെന്നിത്തല; വരുന്നു ‘ഹരിപ്പാട് ഗ്രാമഞ്ചായത്ത്’

അഭിനയലോകത്ത് കത്തി നിന്നിരുന്ന ഒരുകാലമുണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. കോളേജ് പഠനകാലത്ത് വേഷമിട്ടത് നിരവധി നാടകങ്ങളിലാണ്. നാട്ടിലെ ക്ലബുകളിലും കോളേജിലും നിരവധി വേദികളിൽ അഭിനയിച്ച് തകർത്തു. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ അഭിനയം ഉപേക്ഷിച്ചു. എന്നാൽ പതിറ്റാണ്ടുകൾക്ക് ഇപ്പുറം സിനിമാ അഭിനയത്തിൽ ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് ചെന്നിത്തല.

‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’ എന്ന ചിത്രത്തിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. നീണ്ടകാലത്തെ ഇടവെളയ്ക്ക് ശേഷം വേഷമിടുമ്പോൾ മികച്ചതാക്കാനാണ് ചെന്നിത്തലയുടേയും ശ്രമങ്ങൾ. ഹരിപ്പാടിൽ നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’ പറയുന്നത്. നവാഗതനായ നിഖിൽ മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ അഷ്‌കർ സൗദാനാണ് ചിത്രത്തിലെ നായകൻ. ധർമജൻ, നീന കുറുപ്പ്, ഭീമൻ രഘു തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

Exit mobile version