‘ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്’; ടീച്ചര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷറഫുദ്ദീന്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015 ല്‍ തീയ്യേറ്ററിലെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഷറഫുദ്ദീന്‍. ആദ്യം കോമഡി താരമായും പിന്നീട് വില്ലന്‍ വേഷത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരം കൂടിയാണ് ഷറഫുദ്ദീന്‍. ഇപ്പോഴിതാ താന്‍ നടനാകുമെന്ന് ആദ്യം പറഞ്ഞ ടീച്ചറെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ട ടീച്ചറെ പരിചയപ്പെടുത്തിയിരിക്കുന്നത്.

‘ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ടീച്ചര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മായ എന്നാണ് ടീച്ചറുടെ പേര്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോസ്റ്റ് ഇപ്പോള്‍.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയാണ് ഷറഫുദ്ദീന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version