വീണ്ടും നൃത്ത വേഷമണിഞ്ഞ് നവ്യ, ചിത്രം വൈറല്‍

മലയാളികളുടെ ഇഷ്ട നടിയാണ് നവ്യാ നായര്‍. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളി നവ്യ മാറുകയായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് നവ്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. നന്ദനത്തിലെ പ്രകടനത്തിലുടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നവ്യയെ തേടിയെത്തിയിരുന്നു.

എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ച് വരുകയാണ്. അതിനിടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴും നവ്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ടായിരുന്നു.

ഇപ്പോള്‍ നൃത്തത്തിന്റെ വേഷമണിഞ്ഞിട്ടുള്ള പുതിയ ഫോട്ടോയാണ് നവ്യാ നായര്‍ പുതുതായി ഷെയര്‍ ചെയ്തിട്ടുള്ളത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Exit mobile version