സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയല്ലേ? ഒടുവില്‍ സത്യം വെളിപ്പെടുത്തി താരം

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, സുകുമാരി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രം റിലീസ് ചെയ്ത് കാലം ഇത്രയും ആയെങ്കിലും പ്രേക്ഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ചിത്രത്തില്‍ ജയറാമിന് പൂച്ചയെ അയച്ച ആ അജ്ഞാത കാമുകി ആരാണെന്ന്.

പലപ്പോഴും പലരും താനാണോ ആ പൂച്ചയെ അയച്ചതെന്ന് തന്നോട് ചോദിച്ചുണ്ടെന്നാണ് നടി ശ്രീജയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുറപ്പെണ്ണില്‍ ഒരാളായി ശ്രീജ എത്തിയിരുന്നു. ‘സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയയാണോ? ഈ ചോദ്യംകൊണ്ട് എന്റെ ഫേസ്ബുക്ക് മെസഞ്ചര്‍ ബോക്‌സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും അതേ ചോദ്യം വീണ്ടും വരും. ആ പെണ്ണിന്റെ കൈകണ്ടാല്‍ ചേച്ചിയുടെത് പോലെയുണ്ട്. സത്യം പറയൂ എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് ഇപ്പോഴും എനിക്കറിയില്ല എന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്’ എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ദിലീപ് നായകനായി എത്തിയ അവതാരത്തിലൂടെയാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ അരവിന്ദന്റെ അതിഥികളിലും മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനിലും ശ്രീജ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

Exit mobile version