ആദ്യമായി പോലീസ് വേഷത്തില്‍ മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഫോറന്‍സികി’ലെ ചിത്രങ്ങള്‍

റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

ടൊവീനോ തോമസ് ഫോറന്‍സിക് സര്‍ജന്റെ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്ത മോഹന്‍ദാസ് ആണ്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലുള്ള മംമ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇതിനു പുറമെ കാസ്റ്റിങ് കോള്‍ വഴി തെരഞ്ഞെടുത്ത പതിനേഴ് പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് സെഞ്ച്വറി ഫിലിംസ് വിഷു ചിത്രമായി ‘ഫോറിന്‍സിക്’ തീയ്യേറ്ററുകളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version