ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചുപോക്ക്; ധനുഷിനും രണ്‍വീര്‍ സിംഗിനുമൊപ്പമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ധനുഷിനും രണ്‍വീര്‍ സിംഗിനുമൊപ്പമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഏഷ്യാവിഷന്റെ അവാര്‍ഡ് ദാന ചടങ്ങിനിടയിലുള്ള ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്. അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ നിന്നിറങ്ങി വന്ന മഞ്ജു വാര്യര്‍ ആദ്യം സംസാരിച്ചത് ടൊവീനോ തോമസിനോടും തൃഷയോടുമാണ്. പിന്നീട് മഞ്ജു ധനുഷിന്റെ അടുത്തേക്ക് പോവുകയായിരുന്നു. ധനുഷിന്റെ തൊട്ടടുത്തായാണ് ബോളിവുഡ് താരം രണ്‍വീര്‍സിംഗ് ഇരുന്നത്.

ധനുഷ് ഏറെ നേരം മഞ്ജുവിനെ കുറിച്ച് രണ്‍വീറിനോട് സംസാരിക്കുന്നതും രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നതും മൂവരും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു ത്രോ ബാക്ക് വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ആരാധകര്‍ ഏറ്റെടുത്തത് ധനുഷിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിനയത്തെ ആണ്. ഇരുതാരങ്ങളും മഞ്ജു വാര്യര്‍ തങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നാണ് താരത്തെ സ്വീകരിച്ചത്. ഇവരുടെ ഈ വിനയം മറ്റ് താരങ്ങള്‍ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ധനുഷിന്റെ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version