മംമ്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ലാല്‍ബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മംമ്ത മോഹന്ദാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ലാല്‍ബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്രശാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്തത്. ത്രില്ലര്‍ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാല്‍ബാഗ് എന്നാണ് സൂചന.

ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം ഉണ്ടാകുന്ന കൊലപാതകവും അതിന് മുന്‍പും ശേഷവും ഉണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്.

നേഹ സക്‌സേന, തെലുങ്ക് നടി നന്ദിനി റായ്, സിജോയ് വര്ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളിലെത്തും.

Exit mobile version