അച്ഛനൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

തന്റെ മകന്‍ കുഞ്ഞ് ഇസഹാക്കിനൊപ്പമുള്ള സുന്ദരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ചാക്കോച്ചന്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത് ‘കുഞ്ഞ് കുഞ്ചാക്കോ’യുടെ ചിത്രമാണ്. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

പാല്‍ക്കുപ്പി പിടിച്ച് പിതാവ് ബോബന്‍ കുഞ്ചാക്കോയുടെ അരികില്‍ കിടക്കുന്ന കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലുള്ളത്. തന്റെ പിതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് താരം ഈ അപൂര്‍വ്വ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘മിസ്റ്റര്‍ ബോബന്‍ അദ്ദേഹത്തിന്റെ കുഞ്ഞ് കുഞ്ചാക്കോയോടൊപ്പം. ഹാപ്പി ബര്‍ത്ത്ഡേ അപ്പാ. എന്റെ നടക്കുന്ന എന്‍സൈക്ലോപീഡിയ’ എന്നാണ് ചാക്കോച്ചന്‍ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. അപ്പന്‍ മോനേക്കാള്‍ കിടുവാണ് എന്നാണ് ചിലര്‍ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Exit mobile version