മൂന്ന് കാലം, മൂന്ന് കഥാപാത്രങ്ങള്‍; പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്

ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്

പുതുവത്സര ദിനത്തില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. ‘അജയന്റെ രണ്ടാം മോഷണം’ എന്നാണ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

കാര്‍ട്ടൂണ്‍ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന പോസ്റ്റര്‍ ടൊവിനോ തന്നെയാണ് പുറത്ത് വിട്ടത്. തന്റെ കരിയറിലെ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ടൊവിനോ പോസ്റ്റര്‍ പങ്കുവെച്ച്‌കൊണ്ട് ഫേസ് ബുക്കില്‍ കുറിച്ചു.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായ അജയന്റെ രണ്ടാം മോഷണം ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്നത്. എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന ജിതിന്‍ ലാല്‍. സുജിത് നമ്പ്യാറിന്റേതാണ് തിരക്കഥ. യുജിഎം എന്റര്‍ടെയിന്‍മെന്‍സ് ആണ് നിര്‍മാണം.

Exit mobile version