അമാലിനൊപ്പം വിദേശത്ത് പുതുവര്‍ഷം ആഘോഷിച്ച് ദുല്‍ഖര്‍, ചിത്രം വൈറല്‍

ലണ്ടന്‍: വലിയ ആഘോഷ പരിപരിപാടികളിലൂടെടെയും വെടിക്കെട്ടോടെയുമാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റിയത്. പുതിയ വര്‍ഷത്തെ ആഘോഷങ്ങളിലൂടെ സ്വീകരിച്ചതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനിടെ ചില സെലിബ്രിറ്റികളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ അമാലിനൊപ്പം വിദേശത്ത് പുതുവര്‍ഷം ആഘോഷിച്ചതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കണ്ണാടിക്ക് മുന്നില്‍ നിന്നും എടുത്ത മനോഹരമായ ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. എന്തായാലും താരങ്ങളുടെ പുതുവര്‍ഷ ദിനത്തിലെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഭാര്യ അമാലിനൊപ്പം ലണ്ടനിലാണ് ദുല്‍ഖര്‍ പുതുവര്‍ഷം ആഘോഷിച്ചത്. എന്നാല്‍ ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ മകള്‍ മറിയത്തെ കാണാനില്ലല്ലോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും മറിയത്തെ കുറിച്ചുള്ള അന്വേഷണങ്ങളും ആശംസകളുമായി വൈറലാകുകയാണ് ഈ ചിത്രങ്ങള്‍.

നിരവധി സിനിമാ താരങ്ങളാണ് പുതുവര്‍ഷ ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മിക്ക താരങ്ങളും വിദേശത്താണ് ന്യൂ ഇയര്‍ ആഘോഷിച്ചത്. ഇതിന്റ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version