അങ്കമാലി ഡയറീസിലെ പാട്ടിന് കിടിലന്‍ ഡാന്‍സ്; പുതുവത്സര ദിനത്തില്‍ അടിച്ചുപൊളിച്ച് മമ്മൂക്ക

മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഷൈലോക്കി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പുതുവര്‍ഷ രാത്രിയിലെത്തിയ ടീസര്‍ തികച്ചും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന മമ്മൂട്ടിയും പോലീസുകാരുമാണ് ടീസറിലുള്ളത്. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ടീസര്‍ പ്രേക്ഷകര്‍ ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക.

തമിഴ് നടന്‍ രാജ് കിരണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Exit mobile version