പ്രിയയ്ക്ക് ബോളിവുഡില്‍ നിന്നും വെല്ലുവിളി; താരത്തിന്റെ കണ്ണിറുക്കല്‍ അനുകരിച്ച് ദീപിക

ഒരൊറ്റ കണ്ണിറുക്കിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയില്‍ ചുവട് വെക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതിന്റെ മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു താരം. ചിത്രത്തില്‍ താരത്തിന്റെ കണ്ണിറുക്കുക്കല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ പ്രിയയെ വെല്ലുവിളിച്ച് ദീപികയും കണ്ണിറുക്കിയിരിക്കുന്നു. ഛപക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപിക കണ്ണിറുക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ വാര്യരെ ടാഗ് ചെയ്താണ് വീഡിയോ ദീപിക ട്വീറ്റ് ചെയ്തിരുക്കുന്നത്.

ഒരു അഡാര്‍ ലൗ വിലെ മാണിക്യമലരായ പൂവി എന്ന പാട്ട് സോഷ്യല്‍ മീഡിയക്കൊട്ടിയാഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ താരമാണ് പ്രിയ. അതേസമയം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ ഇടം പിടിച്ച നടിയും പ്രിയ തന്നെയാണ്.

Exit mobile version