യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘ധമാക്ക’ ടൈറ്റില്‍ സോംഗ്

യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ടൈറ്റില്‍ സോംഗ്

‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ‘ധമാക്ക’. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ടൈറ്റില്‍ സോംഗ്.

‘അടിപൊളി ധമാക്ക’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. അക്ബര്‍ ഖാന്‍, സയനോര ഫിലിപ്പ്, നന്ദ, സ്വേത അശോക് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം ‘ഒളിമ്പ്യന്‍ അന്തോണി ആദ’ത്തില്‍ ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വശി, ഇന്നസെന്റ്, സാബുമോന്‍, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, നൂറിന്‍ ഷെറീഫ്, ഷാലിന്‍ സോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version