സത്യമറിയാവുന്ന നമ്മളെന്തിന് പേടിക്കണം? തന്റെ നിര്‍ണായക തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്ന് മഞ്ജു വാര്യര്‍. ഒരു കാര്യവും പരിതിയില്‍ കൂടുതല്‍ എന്നെ ബാധിക്കാറില്ലെന്നും ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കില്‍ വിടുന്നുവെന്നും മഞ്ജു പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തത് എപ്പോഴാണെന്ന ചോദ്യത്തിന് അങ്ങനെയൊന്നും പറയാന്‍ അറിയില്ലെന്നും ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? എന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. തന്റെ ജീവിതത്തില്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്കറിയില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ്. ഒന്നും വളരെയധികം പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ജീവിതം ഒരു പുഴപോലെ ഒഴുകുകയാണ് ആ ഒഴുക്കില്‍ താനും ഒഴുകുകയാണെന്നും താരം പറഞ്ഞു. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നും സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കേണ്ടതെന്നും മഞ്ജു പറയുന്നു.

Exit mobile version