കൂടത്തായി കൊലപാതകം പരമ്പരയാകുന്നു; ജോളിയായി എത്തുന്നത് മുക്ത, ആശംസകളുമായി റിമി ടോമി

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം പരമ്പരയാകുന്നു. നടി മുക്തയാണ് പരമ്പരയില്‍ ജോളിയായി എത്തുന്നത്. ജനുവരി പതിമൂന്നിനാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോഴിതാ പരമ്പരയുടെ പ്രൊമോ വീഡിയോ ഷെയര്‍ ചെയ്ത് മുക്തയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഗായിക റിമി ടോമി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

റിമി ടോമിയുടെ സഹോദരന്റെ ഭാര്യ കൂടിയാണ് മുക്ത. പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന മുക്തയാണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്.

അതേസമയം ഇതേ വിഷയം സിനിമയായും എത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത്. ‘കൂടത്തായി’ എന്ന് പേര് നല്‍കിയിരിക്കുന്ന മറ്റൊരു ചിത്രത്തില്‍ ഡിനി ഡാനിയലാണ് ജോളിയായി എത്തുന്നത്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

Exit mobile version